ബാല്യം, കൗമാരം, യൗവ്വനം: വളർച്ചയുടെ ഈ പടവുകളിൽ എപ്പൊഴെങ്കിലും കാലിടറിപ്പോകുന്നു എന്ന് തോന്നിയിട്ടുണ്ടോ? ജീവിതത്തോടുതന്നെ വിരക്തി തോന്നുന്നുണ്ടോ? ചെറിയ കുട്ടിയാണോ മുതിർന്ന സ്ത്രീയാണോ എന്ന സംശയം മാനസിക സമ്മർദ്ദം കൂട്ടുന്നുണ്ടോ? സ്കൂളുകളിലും കോളേജുകളിലും പോകുമ്പോൾ ആത്മവിശ്വാസക്കുറവ് അനുഭവപ്പെടുന്നുണ്ടോ?
കൗമാരം ആഘോഷങ്ങളുടെയും കൗതുകങ്ങളുടെയും കാലഘട്ടമാണ്. കുട്ടിയിൽ നിന്നും മുതിർന്ന സ്ത്രീയിലേക്കുള്ള വളർച്ചയുടെ പടവുകളാണ് കുതൂഹലതകൾ നിറഞ്ഞ കൗമാരകാലം.
ആത്മവിശ്വാസത്തിൻ്റെ പടവുകൾ കയറുന്ന ഈ സമയത്ത് ശാരീരികമായും മാനസികമായും ഒരുപാടു മാറ്റങ്ങൾക്കു നമ്മുടെ ശരീരം തുടക്കം കുറിക്കുന്നു. ഹൈസ്കൂൾ, ഹയർ സെക്കൻഡെറി, കോളേജ് കാലഘട്ടങ്ങൾ എല്ലാം കൗമാരത്തിൻ്റെ വിവിധ ഭാവങ്ങൾ പ്രത്യക്ഷമാകുന്ന ഘട്ടങ്ങളാണ്.
ഇവിടെ വേണ്ടത് ഉപദേശങ്ങളോ കുറ്റപ്പെടുത്തലുകളോ അല്ല. അവരെ കേൾക്കാൻ, സംസാരിക്കാൻ ഒരു തുറന്ന മനസ്സാണ്. ഏറ്റവും മികച്ച ഒരു സുഹൃത്തിനെ പോലെ പ്രശ്നങ്ങൾ കേൾക്കാൻ, പരിഹാരം നിർദ്ദേശിക്കാൻ കഴിയുന്ന ഒരാൾ.
വൈദ്യരത്നം ഒരുക്കുന്ന 'അംഗന' വഴി പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഒരു മികച്ച സുഹൃത്തിനെയാണ് ലഭിക്കുന്നത്. എല്ലാ മാനസിക പ്രയാസങ്ങളെയും ശാരീരിക മാറ്റങ്ങളെയും കുറിച്ച് സ്ത്രീകൾക്കും കുട്ടികൾക്കും തുറന്നു സംസാരിക്കാനുള്ള ഒരു പ്ലാറ്റ് ഫോം ആണ് അംഗന. വാട്സാപ്പ് ചാറ്റിലൂടെയോ ഫോൺകോളിലൂടെയോ ലൈവ് ചാറ്റിലൂടെയോ ഇമെയിൽ വഴിയോ എല്ലാം നിങ്ങൾക്ക് നിങ്ങളുടെ സംശയങ്ങളും പ്രശ്നങ്ങളും പങ്കുവയ്ക്കാം. ഞങ്ങളുടെ വിദഗ്ധ ഡോക്ടർമാർ നിങ്ങളുമായി സംസാരിച്ചു നിങ്ങളുടെ പ്രശനം പരിഹരിക്കാൻ സഹായിക്കുന്നു. 30 ഡോക്ടർമാരുടെ ഒരു പാനൽ ആണ് നിങ്ങളെ സഹായിക്കാൻ മുന്നോട്ടുവരുന്നത്.
ഇൻ്റെർനെറ്റിലോ മാസികകളിലോ പരിഹാരം തിരയാതെ ഡോക്ടർമാരുമായി നേരിട്ട് സംസാരിക്കുന്നതിലൂടെ പ്രശ്നപരിഹാരം എളുപ്പമാവുന്നു. സ്കൂളിലോ കോളേജിലോ പഠിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ മടിക്കാതെ ഞങ്ങളെ വിളിക്കാം.
ആയുർവേദത്തിലൂടെ കൗമാരക്കാരായ പെൺകുട്ടികൾക്കുള്ള കരുതലും സ്ത്രീകളുടെ ആരോഗ്യവും ഉറപ്പുവരുത്തുക, സ്ത്രീ ശാക്തീകരണത്തെ പിന്തുണക്കുക എന്നിവയാണ് വൈദ്യരത്നം പദ്ധതിയായ അംഗനയുടെ ലക്‌ഷ്യം.
പ്രശ്നങ്ങളിൽ നിന്ന് ഒളിച്ചോടാതെ സധൈര്യം അഭിമുഖീകരിക്കൂ.
ഒരു സുഹൃത്തായും വഴികാട്ടിയായും അംഗനയുണ്ടാകും കൂടെ.
The transition from a child to a woman brings in a lot of emotional and physical changes in adolescence.
Many adolescent girls lose confidence and experience stress during this transition stage.
Angana, an initiative by the Vaidyaratnam Group, brings in the goodness of Ayurveda for ensuring
emotional and health care support to adolescent girls. The objectives of the project are timely support
and guidance to adolescent girls, proper health care support to women and women empowerment.
An Ashtavaidya family in Kerala, Vaidyaratnam Thaikkattu Mooss, has introduced Angana witnessing the
number of adolescent girls experiencing emotional trauma in the absence of proper guidance.
Are you an adolescent girl or her parent? You can find a best friend among our doctors. Share your
adolescent issues with us instead of searching for online remedies.
Do you lack the confidence to face issues with a smile? Are you excessively worried about your physical
changes, exam results, skin tone, hair fall or acne?
You can befriend our doctors through a phone call, WhatsApp communication or live chat to find a
solution for your worries. We have a panel of 30 doctors across Kerala to interact with you.
Don't hesitate. Give us a call or chat with us at the earliest.